'കാനഡയിലാണെങ്കിൽ ഇത് നടക്കുമോ'? അക്ഷയ്കുമാറിന്റെ ശിവാജി വിഡിയോയെ പരിഹസിച്ച് നെറ്റിസൺസ്

ബോളിവുഡ് നടൻ അക്ഷയ്കുമാറിനെതിരേ സമൂഹമാധ്യമങ്ങളിൽ വീണ്ടും പരിഹാസം. മറാത്ത സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തുവന്നതോടെയാണ് അക്ഷയ് വീണ്ടും എയറിലായത്. സിനിമയിലെ ശിവജി ലുക്ക് വെളിപ്പെടുത്തുന്ന വിഡിയോയില്‍ അക്ഷയ് കുമാറിന്‍റെ തലയ്ക്ക് മുകളില്‍ കാണുന്ന ഇലക്ട്രിക് ബള്‍ബുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിൽ ട്രോളുകള്‍ നിറഞ്ഞത്.

ഛത്രപതി ശിവജിയുടെ ജീവിതകാലം 1630 മുതൽ 1680 വരെയാണെന്നും അക്കാലത്ത് എങ്ങിനെയാണ് ഇലക്ട്രിക് ബൾബുകൾ കാണുന്നതെന്നുമാണ് ട്രോളന്മാരുടെ ചോദ്യം. 1880 കാലത്താണ് നാം പിന്നീട് കണ്ട് പരിചയിച്ച ഇൻകാഡസന്റ് ബൾബുകൾ കണ്ടുപിടിക്കപ്പെട്ടത്. സിനിമയുടെ അണിയറക്കാരുടെ അലസതയാണ് ഇത്തരമൊരു വീഴ്ച്ചക്ക് കാരണമെന്നും നെറ്റിസൺസ് പറയുന്നു. കനേഡിയൻ സിറ്റിസനായ അക്ഷയ്കുമാറിനെ പരിഹസിച്ച് 'കാനഡയിലാണെങ്കിൽ ഇങ്ങിനെ നടക്കുമോ' എന്ന് ചോദിക്കുന്നവരും സമൂഹമാധ്യമങ്ങളിലുണ്ട്.

ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ പ്രഖ്യാപന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

'സാമ്രാട്ട് പൃഥ്വിരാജി'ന് ശേഷം അക്ഷയ് കുമാർ വീണ്ടും ചരിത്ര പുരുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കര്‍ ആണ്. വസീം ഖുറേഷി നിർമിക്കുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയാണിത്.

Tags:    
News Summary - Bulbs in 1630? Netizens fact-check Akshay Kumar's Chhatrapati Shivaji Maharaj first look, call it 'lazy filmmaking'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.