കാർട്ടൂൺ നെറ്റ് വർക്ക് അടച്ചു പൂട്ടിയോ; സത്യാവസ്ഥ വെളിപ്പെടുത്തി ചാനൽ അധികൃതർ

 ജനപ്രിയ കാർട്ടൂൺ ചാനലായ 'കാർട്ടൂൺ നെറ്റ് വർക്ക്' അടച്ചു പൂട്ടുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ  പുറത്ത് പ്രചരിച്ച വാർത്തക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ചാനൽ  അധികൃതർ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. തങ്ങൾ എങ്ങോട്ടും പോകുന്നില്ലെന്നും ഒരുപാട് പുതുമയുള്ള കാർട്ടൂണുമായി ഇനിയും നിങ്ങളുടെ വീടുകളിൽ ഉണ്ടാകുമെന്നും ട്വിറ്ററിൽ കുറിച്ചു.

ചാനൽ പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്നു എന്നുള്ള പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി ചാനൽ രംഗത്ത് എത്തിയത്. ' ഞങ്ങൾ ആരും മരിച്ചിട്ടില്ല. ഞങ്ങൾക്ക് വെറും മുപ്പത് വയസ് ആകുന്നതേയുള്ളൂ. ആരാധകരോട്, ഞങ്ങൾ എവിടേയും പോകുന്നില്ല. പുതുമയുള്ള കാർട്ടൂണുകളുമായി ഇനിയും നിങ്ങളുടെ വീട്ടിലുണ്ടാകും' ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Cartoon Network Reacts As 'RIP Cartoon Network' Trends On Twitte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.