ആരാണെന്ന് മനസിലായോ! 'ചന്ദു ചാമ്പ്യ'ന്റെ പുതിയ പോസ്റ്റർ

ർത്തിക് ആര്യനെ കേന്ദ്രകഥാപാത്രമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദു ചാമ്പ്യൻ. ജൂൺ 14 ആണ് ചിത്രം തിയറ്ററിൽ എത്തുന്നത്. സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ കാർത്തിക് ആര്യന്റെ ലുക്ക് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

കാർത്തിക് ആര്യനൊപ്പം ഭുവൻ അറോറയുമ പലക് ലാല്‍വാനിയും നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും കഠിനമായ ചിത്രങ്ങളിലൊന്നാണ് ചന്തു ചാമ്പ്യൻ എന്ന് കാർത്തിക് ആര്യൻ നേരത്തെ പറഞ്ഞിരുന്നു. ശരീരിക പരിവർത്തനത്തിനായി ഒരു വർഷത്തിലേറെ നീണ്ട തീവ്രമായ തയാറെടുപ്പ് നടത്തിയെന്നും താരം വ്യക്തമാക്കിയിരുന്നു.

1970-ലെ കോമൺവെൽത്ത് ഗെയിംസിലും 1972-ൽ ജർമ്മനിയിൽ നടന്ന പാരാലിമ്പിക്‌സിലും രാജ്യത്തിന് അഭിമാനമേകിയ സ്വർണമെഡൽ ജേതാവ് മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചന്തു ചാമ്പ്യൻ ഒരുങ്ങുന്നത്. മുരളികാന്ത് പേട്കറായാണ് കാർത്തിക് ആര്യൻ എത്തുന്നത്. കബീർ ഖാൻ സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമിച്ചത്

ഒടുവിലായി സത്യപ്രേം കി കഥ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ കാര്‍ത്തിക് ആര്യൻ ചിത്രം. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

Tags:    
News Summary - Chandu Champion first poster: Kartik Aaryan looks Went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.