കാടിന്‍റെ മക്കളുടെ കഥ പറയുന്ന 'ചെക്കൻ' പുരോഗമിക്കുന്നു

കൊച്ചി: കാടിന്‍റെ മക്കളുടെ കഥയുമായെത്തുന്ന ചിത്രമായ 'ചെക്കൻ' പുരോഗമിക്കുന്നു. ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നിരവധി ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി 'ചെക്കൻ' സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം.


'ഗപ്പി',' ചാലക്കുടിക്കാരൻ ചങ്ങാതി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് നായകൻ. വിഷ്ണുവിന്‍റെ മുത്തശ്ശിയാകുന്നത് 'അയ്യപ്പനും കോശിയി'ലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനവും ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്‍റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.


ചിത്രത്തിന്‍റെ ആദ്യപോസ്റ്റർ വിനീത് ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്. വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ് കോവൂർ, അബു സാലിം( ടിക് ടോക് ഫെയിം ), തെസ്നിഖാൻ, അബു സലിം, ആതിര, അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവർ ഉൾപ്പെടെ നിരവധി നാടക കലാകാരന്മാരും വേഷമിടുന്നു.


ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ് - ജർഷാജ് കൊമ്മേരി, ഗാനരചന - മണികണ്ഠൻ പെരുമ്പടപ്പ്, നഞ്ചിയമ്മ, ഒ.വി അബ്ദുള്ള, സംഗീതം -മണികണ്ഠൻ പെരുമ്പടപ്പ്, ആലാപനം -നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ്, പശ്ചാത്തല സംഗീതം -സിബു സുകുമാരൻ, കല-ഉണ്ണി നിറം, ചമയം -ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം -സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ -ഷൗക്കത്ത് വണ്ടൂർ, കോ- ഓർഡിനേറ്റർ -അഫ്സൽ തുവൂർ, സഹസംവിധാനം- ബഷീർ പുലരി, പ്രോജക്ട് ഡിസൈനർ -അസിം കോട്ടൂർ, പ്രൊഡക്ഷൻ മാനേജർ -റിയാസ് വയനാട്, ലൊക്കേഷൻ മാനേജർ ജിജോ, ഫിനാൻസ് കൺട്രോളർ -മൊയ്ദു കെ.വി, ഡിസൈൻസ് -മനു ഡാവിഞ്ചി, സ്റ്റിൽസ് -അപ്പു വൈഡ് ഫ്രെയിം , പി.ആർ.ഒ -അജയ് തുണ്ടത്തിൽ.



Tags:    
News Summary - chekkan movie shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.