ചിത്രം സിനിമയിലെ ബാലതാരം അന്തരിച്ചു; ആദരാഞ്ജലികളുമായി മോഹൻലാൽ

കൊല്ലം: സിനിമ-സീരിയൽ താരം ശരൺ വേണു അന്തരിച്ചു. കടുത്ത പനിയെത്തുടർന്ന്​ രണ്ടുദിവസമായി ചികിത്സയിലായിരുന്ന ശരൺ കുഴഞ്ഞ്​ വീണതിനെ തുടർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.

ചിത്രം സിനിമയിലെ ബാലതാരത്തിന്‍റെ വേഷത്തിലൂടെയാണ്​ ശരൺ ശ്രദ്ധേയനായത്​. ശരണിന് മോഹൻലാലും നടൻ മനോജ്​ കെ.ജയനും ആദരാഞ്ജലികൾ അർപ്പിച്ചു. 

Full View

അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തിയായിരുന്നു ശര​െണന്ന്​ മനോജ്​ കെ.ജയൻ അനുസ്​മരിച്ചു. ചിത്രത്തിൽ അഭിനയിച്ചതിനാൽ തന്നെ 1989-ൽ 'കുമിളകൾ' എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നുവെന്ന്​ മനോജ്​ കെ.ജയൻ ഓർത്തെടുത്തു. 

Tags:    
News Summary - chithram movie fame sharan obit ews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.