വീട്ടിൽ നിരോധിത ലഹരി വസ്​തു കണ്ടെത്തി; ഹാസ്യതാരം ഭാർതി സിങ്​ അറസ്റ്റിൽ

മുംബൈ: വീട്ടിൽ കഞ്ചാവ്​ കണ്ടെത്തിയ കേസിൽ ഹാസ്യതാരം ഭാർതി സിങ്ങ്​ അറസ്റ്റിൽ. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ നടത്തിയ റെയ്​ഡിലായിരുന്നു കുറഞ്ഞ അളവിൽ കഞ്ചാവ്​ കണ്ടെത്തിയത്​. പിന്നാലെ​ നടിയെയും ഭർത്താവ്​ ഹാർഷ്​ ലിംബാച്ചിയയെയും എൻ‌സിബിയുടെ മുംബൈ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. അതിന്​ പിന്നാലെയാണ്​ അറസ്റ്റ്​. ഇരുവരും നിരോധിത ലഹരി വസ്​തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻ.സി.ബി മുംബൈയിലെ വീട്ടിൽ റെയ്​ഡ് നടത്തിയത്​. 

മറ്റൊരു കേസുമായി ബന്ധപ്പെട്ട്​ ഒരു മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്യുന്നതിനിടെയാണ്​ ഭാർതി സിങ്ങി​െൻറ പേര് ഉയർന്നുവന്നതെന്ന്​ എൻ‌സി‌ബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ന്യൂസ്​ ഏജൻസിയായ പി.ടി.​െഎ റിപ്പോർട്ട്​ ചെയ്യുന്നു. 'അവരുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ "ചെറിയ അളവിൽ കഞ്ചാവ്" കണ്ടെടുത്തു. മുംബൈയിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.


നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളു​കയായിരുന്നു. കുറച്ചുദിവസം മുമ്പ്​ നടൻ അർജുൻ ​രാംപാലി​െൻറ വീട്ടിൽ റെയ്​ഡ്​ നടത്തുകയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഓഫിസിലേക്ക്​ വിളിച്ചുവരുത്തുകയും ചെയ്​തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.