തിരുവനന്തപുരം: എന്തിനെയും ലാഭക്കണ്ണോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ. കാലത്തെ അതിജീവിക്കുന്നവയാണ് സിനിമയെന്ന മാധ്യമമെന്നും യഥാർഥ വികാരങ്ങൾ പങ്കുവെക്കാൻ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയോടനുബന്ധിച്ച് 'ഇൻ കോൺവർസേഷ'നിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേളകൾ കാണികളിൽ സാംസ്കാരിക അവബോധം സൃഷ്ടിക്കാൻ സഹായകരമാണെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചും സിനിമ എടുക്കാവുന്ന അവസ്ഥയിലേക്ക് കാലം മാറിയത് സിനിമയുടെ വളർച്ചക്ക് ഉതകുമെന്നും എഴുത്തുകാരിയായ മാലതി സഹായ് പറഞ്ഞു. സംവിധായകൻ ജബ്ബാർ പട്ടേലും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.