കരൺ ജോഹറും കാർത്തിക് ആര്യനും

കരൺ ജോഹറും കാർത്തിക് ആര്യനും വീണ്ടും ഒന്നിക്കുന്നു

ന്യൂഡൽഹി: ആരാധകർക്ക് ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനവുമായി കരൺ ജോഹർ. കാർത്തിക്ക് ആര്യനുമായുള്ള തന്‍റെ സഹകരണം സ്ഥിരീകരിച്ച് ചലച്ചിത്ര നിർമാതാവ് ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പങ്കിട്ടത്. തു മേരി മെയിൻ തേരാ, മെയിൻ തേരാ തു മേരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്‍റിക് കോമഡിയാണെന്നാണ് പറയപ്പെടുന്നത്. 2026ൽ ചിത്രം തിയേറ്ററുകളിൽ എത്തും.

കാർത്തിക് ആര്യൻ തന്‍റെ പ്രണയ ജീവിതത്തെക്കുറിച്ച് പറയുന്ന ശബ്ദത്തോടെയാണ് ഇൻസ്റ്റാഗ്രാമിലിട്ട വിഡിയോ ആരംഭിക്കുന്നത്. ജീവിതത്തിലെ മൂന്ന് വേർപിരിയലുകളെ കുറിച്ച് അദ്ദേഹം പറയുന്നു. നാലാമത്തെ കാമുകിയെ അങ്ങനെ കഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചതായും പറയുന്നു. 1991-ലെ ഹിറ്റ് ട്രാക്ക് സാത്ത് സമുന്ദർ പാർ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ട്.

കാർത്തിക് ആര്യനും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. 'തു മേരി മൈൻ തേരാ, മൈൻ തേരാ തു മേരി' ഏറ്റവും വലിയ പ്രണയകഥ 2026ൽ തിയേറ്ററുകളിൽ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമ സംവിധാനം ചെയ്യുന്നത് സമീർ വിദ്വാൻസാണ്. കാർത്തിക് ആര്യൻ സത്യപ്രേം കി കഥയിൽ സമീർ വിദ്വാൻസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

കരൺ ജോഹറും കാർത്തിക് ആര്യനും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പ്രോജക്റ്റ് പ്രഖ്യാപനം പൂർണ വിരാമമിടുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദോസ്താന 2ൽ നിന്ന് കാർത്തിക്ക് പുറത്തായതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കാർത്തിക് ആര്യൻ അവസാനമായി അഭിനയിച്ചത് ബ്ലോക്ക്ബസ്റ്റർ ഭൂൽ ഭുലയ്യ 3 യിലാണ്. അതേസമയം, കരൺ ജോഹറിന്‍റെ ഏറ്റവും പുതിയ നിർമാണം ആലിയ ഭട്ടും വേദാങ്ക് റെയ്‌നയും അവതരിപ്പിക്കുന്ന ജിഗ്ര ആയിരുന്നു

Tags:    
News Summary - Karan Johar and Karthik Aryan reunite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.