രാജസ്ഥാൻ: സൽമാൻ ഖാൻ പ്രതിയായ കൃഷ്ണമൃഗ കേസിൽ ബിഷ്‌ണോയ് സമുദായത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്റെ കാറിടിച്ച് പൊലീസുകാരൻ മരിച്ചു. കോൺസ്റ്റബിൾ രമേഷ് ശരൺ (27) ആണ് മരിച്ചത്. ജലമന്ദ് സർക്കിളിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഉടൻ തന്നെ രമേഷ് ശരണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...വെള്ളിയാഴ്ച നെറ്റ് ഡ്യൂട്ടിയിലായിരുന്ന ശരണിനെ ജലമന്ദ് ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഡിവൈഡറിന്റെ മറുവശത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ എയിംസിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങി.
2018ൽ പൊലീസ് സർവീസിൽ ചേർന്ന ശരൺ ഒരു വർഷം മുമ്പാണ് വിവാഹിതനായത്. പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഗാർഡ് ഓഫ് ഓണറിനുശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.