പൊലീസുകാർക്ക് സൽമാൻഖാനെ ആരാധിക്കാൻ പാടില്ലേ; നടന്റെ സെൽഫി വീഡിയോ വൈറലാവുന്നു

സ്ക്രീനിൽ മാത്രം കാണുന്ന താരങ്ങളെ അടുത്ത് കിട്ടിയാൽ എന്താവും അവസ്ഥ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പൊലീസ് ആരാധകരുടെ ഇടയിൽപെട്ട നടൻ സൽമാൻ ഖാന്റെ വീഡിയോയാണ്.

തോക്കിന് ലൈസൻസ്  എടുക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി നടൻ മുംബൈ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഇവിടെ വെച്ചാണ് സെൽഫി എടുക്കാനായി നടനെ പൊലീസുകാർ മൂടിയത്. സൂപ്പർ താരത്തെ തൊട്ട് അടുത്ത് കിട്ടിയ സന്തോഷവും ആകാംക്ഷയും ഉദ്യോഗസ്ഥരുടെ മുഖത്ത് പ്രകടമായിരുന്നു. നടന്റെ ഫോട്ടോ എടുപ്പ് വീഡിയോ വൈറലായിട്ടുണ്ട്.

നടനും പിതാവിനും വധഭീഷണി ഉയർന്ന സാഹചര്യത്തിലായിരുന്നു തോക്കിന്റെ  ലൈസൻസിന് വേണ്ടി അപേക്ഷ സമർപ്പിച്ചത്. നടന്റേയും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഇതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രഭാതസവാരിക്ക് ശേഷം വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്നാണ് സൽമാനും പിതാവ് സലീം ഖാനും വധഭീഷണി മുഴക്കി കൊണ്ടുള്ള കത്ത് ലഭിക്കുന്നത്.



Tags:    
News Summary - Cops Take Selfie With Salman Khan, VideoWent Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.