വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ. ശൂരനാട് നിർമിച്ച് ജാസിക് അലി സംവിധാനം ചെയ്യുന്ന സൈബർ ക്രൈം ത്രില്ലർ ‘ബൈനറി’ ഈമാസം 26ന് തിയറ്ററുകളിലെത്തും. മാമുക്കോയ, ജോയ് മാത്യു, സിജോയ് വർഗീസ്, കൈലാസ്, അനീഷ് ജി. മേനോൻ, അനീഷ് രവി, നവാസ് വള്ളിക്കുന്ന്, ലെവിൻ സൈമൺ ജോസഫ്, നിർമ്മൽ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ, കിരൺ രാജ്, രാജേഷ് മല്ലർകണ്ടി, സങ്കീർത്തന, ഹരിതാ നായർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർ ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.
ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.കെ ഗോപി, നജു ലീലാധർ, അഡ്വ. ശ്രീരഞ്ജിനി, സജിത മുരളീധരൻ, പി.സി. മുരളീധരൻ എന്നിവരാണ് ഗാനരചന നിർവ്വഹിച്ചത്.
രാജേഷ് ബാബു കെ. ശൂരനാട് സംഗീതം നൽകിയ ഗാനങ്ങൾ ഹരിചരൻ, അൻവർ സാദത്ത്, രഞ്ജിനി ജോസ് , പൂജാ സന്തോഷ്, അനസ് ഷാജഹാൻ, അജ്മൽ ബഷീർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അന്തരിച്ച സംഗീത സംവിധായകൻ അർജുനൻ മാഷ് അവസാനമായി ചിട്ടപ്പെടുത്തിയ പി.കെ. ഗോപിയുടെ 'അലപോലെ' എന്ന കവിത ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.