വിഖ്യാത ചെക്ക് സംവിധായകൻ ജിറി മെൻസെൽ അന്തരിച്ചു

പ്രാഗ്: വിഖ്യാത സംവിധായകനും നടനും ഓസ്കർ ജേതാവുമായ ജിറി മെൻസെൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ ഓൾഗ മെൻസെലോവ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.

ചെക്ക് നവ തരംഗ സിനിമയിൽ പ്രധാനിയായിരുന്ന ജിറി, ത െൻറ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ തന്നെ മികച്ച വിദേശ സിനിമക്കുള്ള ഓസ്കർ സ്വന്തമാക്കി. 1966ൽ പുറത്തിറങ്ങിയ 'ക്ലോസ്ലി വാച്ച്ഡ് ട്രെയിൻസ്' എന്ന ചിത്രമാണ് ഓസ്കർ നേടിയത്. രണ്ടാം ലോക യുദ്ധകാലത്ത് ചെക്കൊസ്ലൊവാക്യയിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ പശ്ചാത്തലമാക്കി സമരത്തിെൻറയും സഹനത്തിെൻറയും കഥ പറഞ്ഞ ചിത്രം, ബൊഹുമിൽ ഹ്രബലിെൻറ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു.

1986ൽ അദ്ദേഹത്തിൻെറ 'മൈ സ്വീറ്റ് ലിറ്റിൽ വില്ലേജ്' എന്ന ചിത്രം ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ടു.

1969ൽ ലാർക്സ് ഓൺ എ സ്ട്രിങ് എന്ന ചിത്രം കമ്യൂണിസ്റ്റ് സർക്കാറിനെ വിമർശിക്കുന്നതാണെന്ന് ആരോപിച്ച് ചെക്കൊസ്ലൊവാക്യയിൽ പ്രദർശനം നിരോധിച്ചു. 21 വർഷങ്ങൾക്കു ശേഷം 1990ലാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്.

21-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.