ബോക്സോഫീസ് പിടിച്ച് ജൂനിയർ എൻ.ടി.ആറിന്റെ 'ദേവര'; മൂന്ന് ദിവസം കൊണ്ട് നേടിയത് 304 കോടി

ബോക്സോഫീസിൽ മികച്ച കളക്ഷനുമായി ജൂനിയർ എൻ.ടി.ആറിന്റെ ദേവര.മൂന്ന് ദിവസം കൊണ്ട് 304 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയുടെ നിർമാതാക്കാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂനിയര്‍ എൻ.ടി.ആറും കൊരട്ടാല ശിവയും ഒന്നിച്ച ചിത്രത്തിന്‍റെ ഓപ്പണിങ് കളക്ഷൻ 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി നാലാം ദിനവും ചിത്രം പ്രദർശനം തുടരുകയാണ്.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നേടിയത്.87.69 കോടിയാണ്. മറ്റു ഭാഷകളിലും ശ്രദ്ധേയമായ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ദേവരക്ക് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ജൂനിയ‍ർ എൻ.ടി.ആറിന്‍റെ ഹൈ വോൾട്ടേജ് ആക്ഷനും, കടലിലെ ഏറ്റുമുട്ടലുകളും, മാസ് രംഗങ്ങളും  ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

സിനിമയിൽ അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻ.ടി.ആറും ഒരിക്കൽ കൂടി ഒരുമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Tags:    
News Summary - Devara: Part 1 Movie Three Days Box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.