അസുരനിലൂടെ ധനുഷിന്​ വീണ്ടും നേട്ടം; ബ്രിക്​സ്​ ചലച്ചിത്രമേളയിൽ മികച്ച നടൻ

പനാജി: 52ാമത്​ രാജ്യാന്തര ചലച്ചിത്രമേളയോട്​ (ഐ.എഫ്​.എഫ്​.ഐ) അനുബന്ധിച്ച്​ നടത്തിയ ബ്രിക്​സ്​ ചലച്ചിത്രമേളയിൽ മികച്ച നടനായി ധനുഷ്​ തെരഞ്ഞെടുക്കപ്പെട്ടു. വെട്രിമാരന്‍റെ 'അസുരൻ' എന്ന തമിഴ്​ ചിത്രത്തിലെ മിന്നുന്ന പ്രകടനമാണ്​ ധനുഷിന്​ പുരസ്​കാരം നേടിക്കൊടുത്തത്​.

അസുരനിലൂടെ ധനുഷ് മികച്ച നടനുള്ള 67ാമത്​​ ദേശീയ ചലച്ചിത്ര പുരസ്​കാരവും സ്വന്തമാക്കിയിരുന്നു. ഓൺ വീൽസ്​ (ബ്രസീൽ) എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലാറ ബോൾഡോറിനി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിനുള്ള പുരസ്​കാരം ബറാകതും (ദക്ഷിണാഫ്രിക്ക) ദ സൺ അബവ്​ മി നെവർ സെറ്റ്​സും (റഷ്യ) സ്വന്തമാക്കി. 'എ ലിറ്റിൽ റെഡ്​ ഫ്ലവർ' എന്ന ചൈനീസ്​ ചിത്രം സംവിധാനം ചെയ്​ത യാൻ ഹാൻ പ്രത്യേക പരാമർശം നേടി.

ഇതാദ്യമായാണ്​ രാജ്യാന്തര ചലച്ചിത്രമേളയോടൊപ്പം ബ്രിക്​സ്​ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്​. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളാണ്​ മേളയിലുണ്ടാവുക.

Tags:    
News Summary - Dhanush became Best Actor at BRICS Film Festival for Asuran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.