വിവാഹബന്ധം വേർപെടുത്തിയ ശേഷം മക്കളുമായി പൊതുവേദിയിൽ ആദ്യമായി ധനുഷ്

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അസാധാരണ അഭിനയ വൈദഗ്ധ്യം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിന് എപ്പോഴും കഴിയാറുണ്ട്. ഈ വർഷം ആദ്യമാണ് അദ്ദേഹം ഭാര്യയും സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു വേർപിരിയൽ വാർത്ത പുറത്തുവിട്ടത്. ഈ വാർത്ത സിനിമ മേഖലയിൽ ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ ധനുഷിനെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാഹമോചനം നേടി ഒരു മാസത്തിനിടെ സ്വന്തം മക്കളുമായി പൊതുവേദിയിലെത്തിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മക്കളായ യത്ര, ലിംഗരാജ എന്നിവർക്കൊപ്പമാണ് ധനുഷ് പരിപാടിയിൽ പ​ങ്കെടുക്കാൻ എത്തിയത്. ചെന്നൈയിൽ ഇളയരാജയുടെ സംഗീത പരിപാടിയിലാണ് അദ്ദേഹവും മക്കളും എത്തിയത്.

പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. 18 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഈ വർഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു. വളർച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടുത്തലും ആയിട്ടായിരുന്നു യാത്ര. ഇന്ന് നമ്മൾ വേർപിരിയുന്ന വഴിയിലാണ് നിൽക്കുന്നത്. ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു. ദമ്പതികളെന്ന നിലയിൽ വേർപിരിയുക, വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കുക. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യുക''-ഇരുവരും ചേർന്നിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ഈ ആഴ്ച ആദ്യം ഐശ്വര്യയുടെ പുതിയ മ്യൂസിക് വീഡിയോയായ പയനിക്ക് ധനുഷ് ആശംസകൾ അറിയിച്ചിരുന്നു. അതിന് ഐശ്വര്യ നന്ദിയും അറിയിച്ചിരുന്നു. 

Tags:    
News Summary - Dhanush Makes First Public Appearance With Sons Yatra And Linga After Split With Aishwaryaa Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.