പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന 'ഡിജിറ്റൽ വില്ലേജ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഋഷികേശ്, അമൃത്, വൈഷ്ണവ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക് മുരളി, സുരേഷ് ഇ.ജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻ കണ്ണൂർ, കൃഷ്ണൻനെടുമങ്ങാട്, നിഷാൻ, എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു,രാജേന്ദ്രൻ, നിവിൻ, എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ.എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു.
വികസനംഎത്തിപ്പെടാത്ത പഞ്ഞികല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്കു കൊണ്ടു പോകുന്നതും അതിലേക്കുള്ള ശ്രമവുമാണ് നർമ്മത്തിൽകലർത്തി 'ഡിജിറ്റൽ വില്ലേജ്' എന്ന ചിത്രത്തിൽ ദശൃവൽക്കരിക്കുന്നത്.
എഡിറ്റിങ്ങ്-മനു ഷാജു, വസ്ത്രാലങ്കാരം -സമീറ സനീഷ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബിമേനോൻ,കലാ സംവിധാനം- ജോജോആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സി ആർ നാരായണൻ,അസോസിയേറ്റ് ഡയക്ടർ-ജിജേഷ് ഭാസ്കർ,സൗണ്ട് ഡിസൈനർ-അരുൺ രാമവർമ്മ,ചമയം-ജിതേഷ് പൊയ്യ,ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊജക്റ്റ് കോർഡിനേറ്റർ-ജോൺസൺ കാസറഗോഡ്, സ്റ്റിൽസ്-നിദാദ് കെ എൻ,ഡിസൈൻ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.