ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ നടനും ഗായകനുമായ ദിൽജിത്ത് ദൊസാൻഝ് തെൻറ ഇന്ത്യൻ പൗരത്വത്തിെൻറ തെളിവുമായി ട്വിറ്ററിലെത്തി. 'സാഹചര്യം അത്തരത്തിലുള്ളതാണ്. ഇപ്പോൾ ഞാൻ എെൻറ ഇന്ത്യൻ പൗരത്വത്തിെൻറ തെളിവുകൾ നൽകണം. വിദ്വേഷം പ്രചരിപ്പിക്കരുത്. -പഞ്ചാബിയായ ദിൽജിത്ത് കുറിച്ചു.
നികുതി അടച്ചതിന് സർക്കാർ നൽകിയ പ്ലാറ്റിനം സർട്ടിഫിക്കറ്റും ദിൽജിത്ത് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'ട്വിറ്ററിൽ വിളിച്ചു പറഞ്ഞതുകൊണ്ട് നിങ്ങളൊരു രാജ്യസ്നേഹിയാകില്ല. അതിന് വേണ്ടി പ്രവർത്തിക്കണം'. - ദിൽജിത്ത് സർട്ടിഫിക്കറ്റിന് അടിക്കുറിപ്പായി എഴുതി.
ദില്ലിയിലെ സിങ്കു അതിർത്തിയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ദിൽജിത് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കർഷകർക്ക് പിന്തുണയറിയിച്ചത്. പിന്നാലെ ഒരുപാട് വിമർശനങ്ങളും അതോടൊപ്പം പ്രശംസയും താരം നേടിയിരുന്നു.
ബോളിവുഡിലെ വിവാദ നായിക കങ്കണ റണാവത്തുമായും ദിൽജിത്ത് കൊമ്പുകോർത്തിരുന്നു. കർഷക സമരത്തിനും, ഷെഹീൻ ബാഗ് ആക്റ്റീവിസ്റ്റ് ബിൽകിസ് ബാനുവിനുമെതിരെ കങ്കണ നടത്തിയ ഗുരുതര ആരോപണങ്ങൾക്കെതിരെ ദിൽജിത്ത് പ്രതികരിച്ചതോടെ കങ്കണ നിരന്തരം താരത്തെ ട്വിറ്ററിലൂടെ ആക്രമിച്ചു. കങ്കണയുടെ ട്വീറ്റുകൾക്ക് ദിൽജിത്ത് നൽകിയ മറുപടികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.