തനിക്ക് വിറ്റിലിഗോ( വെള്ളപ്പാണ്ട്) എന്ന രോഗാവസ്ഥയുണ്ടെന്ന് നടൻ വിജയ് വർമ. എന്നാൽ, അതൊരു പ്രശ്നമല്ലെന്നും സിനിമയിൽ മാത്രമാണ് ത്വക്കിലെ പാടുകൾ മറയ്ക്കുന്നതെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'വിറ്റിലിഗോ ത്വക്കിലുണ്ടാകുന്ന ഒരു പാട് മാത്രമാണ്. ജീവിതത്തിന്റെ ഗതി മാറ്റുന്ന ഒന്നല്ല. ഇതിനെ ഞാനൊരു വലിയ പ്രശ്നമായി കാണുന്നില്ല. സിനിമ കിട്ടാതിരുന്ന സമയത്ത് വിറ്റിലിഗോ എന്റെ കരിയറിനെ ബാധിക്കുമോയെന്ന് ആശങ്കപ്പെട്ടിരുന്നു. പിന്നീട് സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചപ്പോൾ ആ ചിന്ത മാറി.
സിനിമയിൽ അഭിനയിക്കമ്പോൾ മാത്രമാണ് ശരീരത്തിലുള്ള പാടുകൾ മറയ്ക്കുന്നത്. കാരണം, ആളുകൾ എന്റെ അഭിനയം കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രേക്ഷകരുടെ ശ്രദ്ധ ഇതിലേക്ക് മാറാതിരിക്കാൻ വേണ്ടിയാണ് പാടുകൾ മറയ്ക്കുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇതു മറയ്ക്കാറില്ല.
ത്വക് രോഗത്തിന്‍റെ പേരിൽ ഒരിക്കലും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ഇന്നത്തെ ആളുകൾ വിവരമുള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമാണ്. ഇത് മറ്റൊരു സമയത്തായിരുന്നുവെങ്കിൽ,ചിലപ്പോൾ പ്രശ്നമാകുമായിരുന്നു' -വിജയ് വർമ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.