ബോളിവുഡിൽ മികച്ച കളക്ഷൻ നേടി അജയ് ദേവ്ഗണിന്റെ ദൃശ്യം 2 കുതിക്കുകയാണ്. നവംബർ 18 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം 14 കോടി സ്വന്തമാക്കിയിട്ടുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബോളിവുഡ് ചിത്രങ്ങൾ തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നത്. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബ്രഹ്മാസ്ത്ര മികച്ച കളക്ഷൻ നേടിയിരുന്നു.
ദൃശ്യം 2 എന്ന ചിത്രം ആദ്യ ആഴ്ച ലോകമെമ്പാടും നിന്നുമായി 152.10 കോടി രൂപയാണ് നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ പതിപ്പും ബോളിവുഡിൽ വൻ വിജയമായിരുന്നു. 2019 ൽ പ്രദർശനത്തിനെത്തിയ ചിത്രം നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്തത്. അഭിഷേക് പഥക്കാണ് ദൃശ്യം 2 സംവിധാനം ചെയ്തത്. ഭുഷൻ കുമാര്‍, മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈകോം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
അജയ് ദേവ് ഗണിനോടൊപ്പം തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുധീര്‍. കെ. ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷയോടെ എത്തിയ 'ദൃശ്യം 2'വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.
അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'താങ്ക് ഗോഡാ'ണ്. ഫാന്റസി കോമഡി ചിത്രമായ 'താങ്ക് ഗോഡിന് ' പ്രതീക്ഷിച്ചത് പോലെ കളക്ഷൻ നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.