എല്ലാം ഒന്നിച്ച് പുഞ്ചിരിയോടെ നേരിടാം; അമാലിന് പിറന്നാൾ ആശംസയുമായി ദുൽഖർ

ഭാര്യ അമാലിന് പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്. ജീവിതത്തെ ഒന്നിച്ച് പുഞ്ചിരിയോടെ നേരിടാമെന്നും സന്തോഷമുള്ള നല്ലൊരു പിറന്നാൾ ആകട്ടെ ഇതെന്നും ദുൽഖർ കുറച്ചു.

‘ആം, നിനക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.പിറന്നാൾ ചിത്രങ്ങളിൽ പോലും നിന്നെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് കഴിയുന്നില്ല. ജീവിതം നൽകുന്ന എല്ലാത്തിലും, പുഞ്ചിരിയോടുകൂടി ഒന്നിച്ച് ഉണ്ടാവാൻ നമുക്ക് ആകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഈ ലോകത്ത് മറ്റെന്തിനെക്കാൾ നിന്നെ ഒരുപാടു സ്നേഹിക്കുന്നു- ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2011 ഡിസംബർ 22 നായിരുന്നു ചെന്നൈ സ്വദേശിയായ അമാലുമായുള്ള ദുൽഖറിന്റെ വിവാഹം. ആര്‍ക്കിടെക്റ്റാണ് അമാല്‍. മറിയം അമീറ സൽമാൻ ആണ് മകൾ. പൊതുപരിപാടികളിൽ ദുൽഖറിനൊപ്പം അമാലും എത്താറുണ്ട്.

കിങ് ഓഫ് കെത്തയാണ്  ദുൽഖർ ഏറ്റവും ഒടുവിൽ എത്തിയ മലയാള ചിത്രം. അതേസമയം ആർ.ഡി.എക്സ് സംവിധായകൻ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ദുൽഖർ നായകനാവുന്നുവെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.വേഫറെർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നതെന്നും സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898' എഡിയിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു.

'ലക്കി ഭാസ്കർ' എന്ന തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. വാത്തി എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്.



Tags:    
News Summary - Dulquer Salmaan Heat Touchng Birthday Wishes To Wife Amal Sufiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.