ദുബൈ: ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ'കുറുപ്പി'െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ബുര്‍ജിെൻറ കൂറ്റൻ ഗ്ലാസി പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാൻ നിരവധി ആരാധകർകൊപ്പം ദുൽഖർ സൽമാനും കുടുംബവും ഉണ്ടായിരുന്നു. സിനിമ റിലീസാകുന്നതിന് മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. സുകുമാരക്കുറുപ്പായി വേഷമിട്ട ദുൽഖറിെൻറ ചിത്രങ്ങൾ കെട്ടിടത്തിൽ തെളിഞ്ഞപ്പോൾ ആർപ്പുവിളിച്ചാണ് കാണാനെത്തിയവർ സ്വീകരിച്ചത്.
സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഒളിവില്‍ കഴിഞ്ഞ ദുരൂഹ കുറ്റവാളിയായ സുകുമാര കുറുപ്പിനെ ഉപജീവിച്ചുള്ള ഈ ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ, ശോഭിത ധൂലിപാല, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്‍, സുധീഷ്, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 1970-'90കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.