വരുമാനത്തിന്റെ 10 ശതമാനം സൂക്ഷിക്കുന്നു; ബാക്കി ചാരിറ്റിക്ക്? സത്യം പറഞ്ഞ് സൽമാൻ ഖാൻ

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. 2900 കോടിയാണ് നടന്റെ ആസ്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കോടികളുടെ സമ്പാദ്യമുണ്ടായിട്ടും ഒരൊറ്റ മുറിയുള്ള അപ്പാർട്ട്മെന്റിലാണ് താമസം.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ് സൽമാൻ ഖാൻ. ഇപ്പോഴിത തന്റെ സമ്പാദ്യത്തെക്കുറിച്ച് പറയുകയാണ് നടൻ. തന്റെ വരുമാനത്തിന്റെ പത്ത് ശതമാനം മാത്രമാണ് സേവ് ചെയ്യുന്നതെന്നാണ് നടൻ പറയുന്നത്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. ''വരുമാനത്തിന്റെ പത്ത് ശതമാനം സൂക്ഷിക്കുകയും, ബാക്കി തൊണ്ണൂറ് ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ ചെലവഴിക്കുന്നത്''  എന്നുള്ള ചോദ്യത്തിനായിരുന്നു സൽമാന്റെ മറുപടി.

'ഇത് പൂർണ്ണമായും ശരിയല്ല. വരുമാനത്തിന്റെ പത്ത് ശതമാനമാണ് സൂക്ഷിക്കുന്നത് എന്നത് സത്യമാണ്. ടാക്സും മറ്റുകാര്യങ്ങളുമുണ്ട്. ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുന്നുണ്ട്. എന്നാൽ അത് 90 ശതമാനമല്ല. ധാരാളം ആളുകൾ തന്‍റെ ബീയിംഗ് ഹ്യൂമൻ ഫൗണ്ടേഷനെ സമീപിക്കുന്നുണ്ട്. എന്റെ പിതാവ് (സലിം ഖാൻ) ധാരളം ചെക്കുകൾ ഒപ്പിട്ടു നൽകാറുണ്ട്' സൽമാൻ ഖാൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മറ്റ് ബോളിവുഡ് താരങ്ങളെ പോലെ കൂറ്റൻ മണിമാളികകളും ബംഗ്ലാവുകളോടൊന്നും  സൽമാന് താൽപര്യമില്ല. പനവേലിലുള്ള 150 ഏക്കറോളം വരുന്ന ഫാം ഹൗസാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലയേറിയ സ്വത്തുക്കളിലൊന്ന്. ധാരാളം ലക്ഷ്വറി കാറുകൾ സ്വന്തമായി ഉണ്ടെങ്കിലും സെക്കിളാണ് സൽമാൻ ഖാന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനം.മുൻപൊക്കെ സൽമാൻ ഖാൻ തന്റെ ഷൂട്ടിങ് സെറ്റുകളിലേക്ക് സൈക്കിൾ ഓടിച്ചു പോവുമായിരുന്നു.

Tags:    
News Summary - DYK Salman Khan Keeps Only 10 Per Cent Of His Income?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.