അജ്​മൽ അമീർ, വിഷ്​ണു ഉണ്ണികൃഷ്​ണൻ ഒന്നിക്കുന്ന 'ഈയല്‍'- ടൈറ്റിൽ പോസ്റ്റർ ഇറങ്ങി

അജ്​മൽ അമീര്‍, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈയല്‍' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ ഒഫീഷ്യല്‍ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വൈറ്റ്​ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപാല്‍, മെറിന്‍ ഫിലിപ്പ്, പാര്‍വ്വതി നമ്പ്യാര്‍, പുതുമുഖം മാളവിക, സ്മിത തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം-ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-റുഖ്സന സുധീര്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-അനീസ് നാടോടി, മേക്കപ്പ്-ജയന്‍ ദൂകുളം, വസ്ത്രാലങ്കാരം-സാനു മൂന്നാര്‍, സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു, പരസ്യകല-എം.ആര്‍ പ്രൊഫഷണല്‍, പ്രൊഡക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍-ജോമോന്‍ ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍-മുഹമ്മദ് കിരണ്‍, എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    
News Summary - Eeyal movie first look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.