ബോളിവുഡിലെ പ്രമുഖ നിർമാതാവ് ഏക്ത കപൂറും മോഹൻലാലും ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് അണിയറക്കാർ. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ മകളും ഹിന്ദിയിലെ പോപ്പുലർ നിർമ്മാതാവുമാണ് ഏക്ത കപൂർ. ടെലിവിഷനിൽ തുടങ്ങി സിനിമയും വെബ് സീരീസും നിർമിച്ച് ഹിറ്റാക്കിയ അപൂർവ്വം വനിതാ നിർമാതാക്കളിൽ ഒരാളാണ് ഏക്ത കപൂർ. മോഹൻലാലിനൊപ്പം ഏക്ത കപൂർ ചേരുമ്പോൾ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്.
‘വൃഷഭ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പടെ വിവിധ ഭാഷകളിൽ ഇറങ്ങും. സിനിമ സംവിധാനം ചെയ്യുന്നത് നന്ദ കിഷോർ ആണ്. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായ സീരിയലുകളിലൂടെ ഇന്ത്യൻ ടെലിവിഷന്റെ മുഖച്ഛായ മാറ്റിമറിച്ചയാളാണ് ഏക്താ കപൂർ. തന്റെ ഹിറ്റ് ഷോയായ ‘ക്യോം കി സാസ് ഭി കഭി ബഹു ഥി’യുടെ 23 വർഷം ആഘോഷിക്കുകയാണ് ഇപ്പോൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നായികയായ ഈ സീരിയൽ 2000 ജൂലൈ 3-ന് സംപ്രേക്ഷണം ആരംഭിച്ച് എട്ട് വർഷത്തോളം ടെലിവിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
‘മെഗാസ്റ്റാർ മോഹൻലാൽ അഭിനയിക്കുന്ന പാൻ ഇന്ത്യ സിനിമയായ ‘വൃഷഭ’യ്‌ക്കായി ബാലാജി ടെലിഫിലിംസ് കണക്റ്റ് മീഡിയയുമായും എവിഎസ് സ്റ്റുഡിയോയുമായും കൈകോർക്കുന്നു. ഇമോഷനും വിഎഫ്‌എക്‌സും ഒക്കെ ചേർന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നറാണ്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ‘വൃഷഭ’ ഈ മാസം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും’-പ്രോജക്റ്റിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഏക്‌താ കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.