ഇ.വി ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന കട്ടിൽ പ്രദർശത്തിനൊരുങ്ങുന്നു. മാർച്ചിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. തമിഴ്,മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായാണ് ചിത്രമെത്തുന്നത്. സംവിധായകൻ ഇ.വി ഗണേഷ് ബാബു ആണ് കട്ടിലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രുതി ഡാങാണ് ചിത്രത്തിലെ നായിക.
ഇ.വി ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടിൽ. യമുനയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. കാശി, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗണേഷ് ബാബു നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
പരമ്പരാഗതമായ കാഴ്ച്ചപ്പാടുകള്‍ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു കുടുംബ ചിത്രമാണ് കട്ടിലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്ന് തലമുറകളായി ഒരു വീട്ടിലുള്ള കട്ടിലിന്റെ കഥയാണ് ചിത്രം പറയുന്നത്.
കട്ടിലിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് ബി. ലെനിന്‍ ആണ്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റേതാണ് സംഭാഷണം. സംഗീതം -ശ്രീകാന്ത് ദേവ, ഛായാഗ്രഹണം -രവി ശങ്കരന്‍. മേപ്പില്‍ ലീഫ് പ്രൊഡക്ഷന്‍ സെന്ററിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.