പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസ് ആദ്യമായി മലയാളത്തിലേക്ക്. തരിയോട് എന്ന ഡോക്യുമെൻററിചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന 'വഴിയെ' എന്ന ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിനാണ് ഇവാൻ പശ്ചാത്തല സംഗീതം നൽകുന്നത്. നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്സിെൻറ ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ചിത്രത്തിെൻറ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്.
ഹൊബോക്കൻ ഹോളോ, ജാക്ക് റയോ, നെവർ സറണ്ടർ, വാർ ഫ്ലവേഴ്സ്, ഗെയിം ഓഫ് അസാസിൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് ഇവാൻ. 8 തവണ ഗ്രാമി പുരസ്കാര ജേതാവായ ബിൽ ഇവാൻസിെൻറ മകനാണ് ഇവാൻ ഇവാൻസ്.
ഒരു പരീക്ഷണചിത്രമായാണ് 'വഴിയെ' ഒരുങ്ങുന്നത്. മലയാളത്തിൽ ആദ്യമായി ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത്. അജ്ഞാതവും നിഗൂഢവുമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രം എടുക്കാനൊരുങ്ങുന്ന രണ്ടു യൂട്യൂബ് വ്ലോഗേഴ്സിന്റെ അനുഭവങ്ങളും അവർ നേരിടുന്ന അപകടങ്ങളുമാണ് ചിത്രം പറയുന്നത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ ആണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.