ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം നിതിൽ ചൗഹൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്ന് കുടുംബാംഗങ്ങൾ. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മൂന്ന് -നാല് വർഷങ്ങളായി ജോലി ഇല്ലായിരുന്നെന്നും ഇതു നടന്റെ മാനസികമായി തളർത്തിയെന്നും തുടർന്ന് മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.
'കഴിഞ്ഞ മൂന്ന്, നാല് വർഷമായി ജോലി ഇല്ലായിരുന്നു. തുടർന്ന് ഐസ്ക്രീം ബിസിനസ് ആരംഭിക്കാൻ പദ്ധതിയിട്ടു. എന്നാൽ അത് നടന്നില്ല. അതോടെ അദ്ദേഹം സമ്മർദ്ദത്തിലായി. നിതിൻ മരിക്കുന്ന ദിനം, ഞാനും മകളും ഫ്ലാറ്റിന് താഴെയുള്ള പൂന്തോട്ടത്തിൽ നടക്കാൻ പോയിരുന്നു. തിരികെയെത്തി ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നില്ല. അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് മുറി തുറന്നത്. അവിടെ കണ്ടത് നിതിന്റെ ജീവനറ്റ ശരീരമായിരുന്നു'- ഭാര്യ പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് നടന്റെ വിയോഗവാർത്ത പുറത്തെത്തിയത്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയാണ് 35 കാരനായ നിതിൻ ചൗഹാൻ.ദിഗിരി 2' എന്ന റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് നിതിന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്‌സ്‌വില്ലയുടെ അഞ്ചാം സീസണിലും നിതിന്‍ മത്സരാര്‍ഥിയായെത്തി. ക്രൈം പട്രോള്‍, സിന്ദഗി ഡോട്ട് കോം, ഫ്രണ്ട്‌സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സബ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'തേരാ യാര്‍ ഹൂം മേം' എന്ന പരമ്പരയിലാണ് അവസനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.