ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒരിക്കൽ കൂടി ഒരുമിക്കാൻ പോവുകയാണ്. വാർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താനി'ലാണ് ഇരുവരും അഭിനയിക്കുന്നത്. സൽമാനെ കുറിച്ച് ഷാരൂഖ് ഖാൻ ഒരു ആരാധകനോട് പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ട്വിറ്ററിൽ AskSRK എന്ന ഹാഷ്ടാഗിൽ ഷാരൂഖ് ഖാൻ ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകുകയായിരുന്നു. അതിൽ ഒരാൾ 'സൽമാൻ ഭായ്യെ കുറിച്ച് എന്തെങ്കിലും പറയാൻ' ആവശ്യപ്പെട്ടു. നിങ്ങൾ രണ്ടുപേരും ഈയടുത്ത് ഒരു സിനിമയിൽ ഒരുമിച്ച് വർക് ചെയ്തിരുന്നല്ലോ എന്നും ആരാധകൻ ചൂണ്ടിക്കാട്ടി. അതിന് 'എന്നെത്തേയും പോലെ ഭായ് ഭായ് തന്നെ' എന്നാണ് അതിന് ഷാരൂഖ് മറുപടി നൽകിയത്. പത്താനിൽ സൽമാൻ അതിഥി താരമായാണ് എത്തുന്നത്.
As always bhai toh bhai hi hai! https://t.co/DS8wbcSjpp
— Shah Rukh Khan (@iamsrk) March 31, 2021
ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രത്തെ കുറിച്ച് എന്തെങ്കിലും സൂചന വേണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. അതിന് ശക്തമായ സൂചന എന്ന രീതിയിൽ ''തന്‍റെ അടുത്ത ചിത്രങ്ങളിലെല്ലാം താൻ തന്നെയായിരിക്കും അഭിനയിക്കുകയെന്നും ആരോടും പറയരുതെന്നും'' തമാശ രൂപേണ അദ്ദേഹം മറുപടി നൽകി. ഷാരൂഖ് ഖാന്‍റെ വലിയ പരാജയ ചിത്രമായ 'ജബ് ഹാരി മെറ്റ് സേജലി'ന്‍റെ രണ്ടാം ഭാഗം എന്ന് വരും എന്ന ചോദ്യവും വന്നു. 'ട്വിറ്ററിൽ എല്ലാവരും എന്തിനാണ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിന് ആവശ്യപ്പെടുന്നതെന്ന്' ഷാരൂഖ് മറുപടി നൽകി.
Strong hint: apni sab next movies mein main star kar raha hoon!! Don't tell anybody please. https://t.co/5g4OuWousd
— Shah Rukh Khan (@iamsrk) March 31, 2021
Ha ha. Yahaan Twitter pe sab box office failures ka hi sequel kyon maang rahe hain??? https://t.co/9JmBkCO52T
— Shah Rukh Khan (@iamsrk) March 31, 2021
ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിന് ശേഷം ബോളിവുഡിൽ വമ്പൻ വിജയങ്ങളൊന്നുമില്ലാതിരുന്ന എസ്.ആർ.കെ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പത്താനിലൂടെ തിരിച്ചുവരുന്നത്. റയീസ് എന്ന ചിത്രം ശരാശരി വിജയം നേടിയെങ്കിലും ജബ് ഹാരി മെറ്റ് സേജൽ, സീറോ, ദിൽവാലെ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമേറ്റുവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.