ന്യൂഡൽഹി: ഒരു കാലത്ത് ബോളിവുഡിൽ തരംഗം സൃഷ്ടിച്ച യുവ നായകൻ ഫറാസ് ഖാൻ (46) അന്തരിച്ചു. നടി പൂജാ ഭട്ടാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസ കോശത്തിലെ അണുബാധ മൂലം കഴിഞ്ഞ ഒരുവർഷത്തോളമായി ഫറാസ് ഖാൻ ചികിത്സയിലായിരുന്നു. അണുബാധ മസ്തിഷത്തിലേക്കും പടർന്നതിനെത്തുടർന്ന് ഫറാസ് ഖാനെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി സഹോദരൻ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തുകയും പിന്നാലെ സൽമാൻ ഖാനും പൂജ ഭട്ടും സഹായമെത്തിക്കുകയും ചെയ്തു. എന്നാൽ സഹായങ്ങളും പ്രാർഥനകളും വിഫലമാക്കി അദ്ദേഹം വിടപറയുകയായിരുന്നു.
'ഭാരിച്ച ഹൃദയവേദനയോടെ ആ വാർത്ത ഞാൻ പുറത്തുവിടുകയാണ്. ഫറാസ് ഖാൻ നമ്മെ വിട്ടുപോയിരിക്കുകയാണ്. ഇതിനേക്കാൾ നല്ല ലോകത്ത് അദ്ദേഹം സന്തോഷവാനായി ജീവിക്കെട്ട. ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് ലഭിച്ച സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി. നിങ്ങളുടെ പ്രാർത്ഥനയിൽ അദ്ദേഹത്തിെൻറ കുടുംബത്തേയും ഉൾപ്പെടുത്തുക. അദ്ദേഹത്തിെൻറ ശൂന്യത ഒരിക്കലും നികത്താനാകില്ല'. -പൂജ ഭട്ട് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
With a heavy heart I break the news that #FaraazKhan has left us for what I believe, is a better place.Gratitude to all for your help & good wishes when he needed it most.Please keep his family in your thoughts & prayers.The void he has left behind will be impossible to fill 🙏
— Pooja Bhatt (@PoojaB1972) November 4, 2020
1990കളുടെ മധ്യത്തിലും 2000ത്തിെൻറ തുടക്കത്തിലും ബോളിവുഡിൽ ഫറാസ് ഖാന് നല്ലകാലമായിരുന്നു. 1996 ൽ രോഹൻ വർമയുടെ ഫരേബിലൂടെ ബോളിവുഡിലെത്തിയ ഫറാസ് പ്രഥ്വി, മെഹന്ദി, ദുൽഹൻ ബാനൂ മേൻ തേരീ, ദിൽ നെ പിർ യാദ് കിയാ, ചാന്ദ് ബുജ് ഗയാ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞ ഫറാസ് പിന്നീട് ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. മുൻകാല നടൻ യൂസഫ് ഖാെൻറ മകനാണ്.
സൽമാൻ ഖാൻ ബോളിവുഡിൽ ഇരിപ്പുറപ്പിച്ച 'മേ നെ പ്യാർ കിയാ' എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഫറാസായിരുന്നു. എന്നാൽ ചിത്രീകരണത്തിന് ഒരുങ്ങവേ ഫറാസിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനാൽ ചിത്രത്തിലെ മുഖ്യകഥാപാത്രമായി സൽമാൻ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.