ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർഹീറോ വരുന്നു; മഹാകാളിയുമായി ഹനുമാൻ ടീം

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോ ചിത്രവുമായി ഹനുമാൻ സിനിമയുടെ സംവിധായകനും എഴുത്ത് കാരനുമായ പ്രശാന്ത് വർമ. മഹാകാളി എന്നാണ് ചിത്രത്തിന് പേരും നൽകിയിരിക്കുന്നത്. പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിലെ മുന്നാമത്തെ ചിത്രമായിരിക്കും മഹാകാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

സൂപ്പർഹിറ്റായ ഹനുമാൻ ആയിരുന്നു പ്രശാന്ത് സിനിമാറ്റിക്ക് യുണിവേഴ്സിലെ ആദ്യത്തെ ചിത്രം. നിലവിൽ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് രണ്ടാമതായി പി.സി.യുവിൽ ഒരുങ്ങുന്നത്. പ്രശാന്ത് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ മഹാകാളി സംവിധാനം ചെയ്യുന്നത് പൂജ കൊല്ലൂരാണ് മഹാകാളിയുടെ പോസ്റ്ററിൽ ഒരു സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയെയും കടുവയെയുമാണ് കാണാൻ സാധിക്കുന്നത്. ഒരു അനൗൺസ്മെന്‍റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 


Full View

ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് പ്രശാന്ത് സിനിമകൾ തയ്യാറാക്കുന്നത്. പ്രശാന്ത് സംവിധാനം ചെയ്ത ഹനുമാൻ വൻ കളക്ഷനായിരുന്നു സ്വന്തമാക്കിയത്, തേജ സജ്ജയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 350 കോടിയോളം രൂപയായിരുന്നു ചിത്രം ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്.

Tags:    
News Summary - first indian lady super hero movie by hanuman movie team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.