മനുവും ഭാനുവും; ഗമനത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'ഗമന'ത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനു, ഭാനു എന്നിവരുടെ പോസ്റ്ററാണ് പുറത്തുവിട്ടത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ നായികയാവുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

നേരത്തെ ചിത്രത്തിലെ നിത്യാമേനോ​െൻറ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരും എറ്റെടുത്തിരിക്കുകയാണ്.


നവാഗതനായ സുജന റാവുവാണ് ചിത്രത്തി​െൻറ സംവിധാനം. നേരത്തെ ചിത്രത്തിലെ നായികയായ ശ്രിയ ശരണി​െൻറ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് നിര്‍മാതാക്കള്‍. കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ് രചിച്ചിരിക്കുന്നത്​. ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്.

Tags:    
News Summary - gamanam character poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.