പ്രേക്ഷകർ സ്വീകരിച്ച ഗോകുലിനെ ജൂറിയും അംഗീകരിച്ചു

കോ​ഴി​ക്കോ​ട്: ‘സി​നി​മ​ക്കു​വേ​ണ്ടി ന​ൽ​കി​യ പ്ര​യ​ത്ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​പ​രാ​മ​ർ​ശം. സി​നി​മ റി​ലീ​സാ​യ ശേ​ഷം ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അം​ഗീ​കാ​രി​ച്ച​താ​യി മ​ന​സ്സി​ലാ​യി​രു​ന്നു. സി​നി​മ​യെ നെ​ഞ്ചി​ലേ​റ്റി​യ പ്രേ​ക്ഷ​ക​രോ​ട് ഒ​രു പാ​ട് ന​ന്ദി​യു​ണ്ട്- ‘ആ​ടു​ജീ​വി​ത’​ത്തി​ലെ ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് നാ​യ​ക​ക​ഥാ​പാ​ത്ര​ത്തോ​ളം മാ​റ്റു​ര​ച്ച്​ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി​യ ന​വാ​ഗ​ത ന​ട​ൻ കെ.​ആ​ർ. ഗോ​കു​ൽ പ​റ​ഞ്ഞു. സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം കാ​ര​ണം ബി​രു​ദ വി​ദ്യാ​ഭ്യാ​സം​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ ഗോ​കു​ലി​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി ജൂ​റി​യു​ടെ പ​രാ​മ​ർ​ശം. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ‘ന​ഗ്ന​നാ​യ ത​മ്പു​രാ​ൻ’ എ​ന്ന നാ​ട​ക​ത്തി​ൽ ത​മ്പു​രാ​നാ​യി അ​ഭി​ന​യ​ച്ച് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ഗോ​കു​ൽ ‘ ഭാ​വി മ​ല​യാ​ള ന​ട​ൻ’ എ​ന്ന് കാ​ണി​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ടു​ജീ​വി​ത​ത്തി​ലെ അ​ഭി​ന​യ​ത്തി​നു​ശേ​ഷം നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ഗോ​കു​ലി​നെ തേ​ടി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ശാ​ന്ത​മീ രാ​ത്രി’​യി​ൽ ഷൂ​ട്ടി​ങ് ക​ഴി​ഞ്ഞു. വി​നോ​ദ് രാ​മ​ൻ നാ​യ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന ‘മ്ലേ​ച്ച​ൻ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് അ​ടു​ത്തു​ത​ന്നെ ആ​രം​ഭി​ക്കും.

സി​നി​മാ​ഭി​ന​യു​മാ​യി കൊ​ച്ചി​യി​ലു​ള്ള ഗോ​കു​ൽ ജൂ​റി പ​രാ​മ​ർ​ശം അ​റി​ഞ്ഞ​യു​ട​ൻ പി​താ​വ് രാ​മ​കൃ​ഷ്ണ ഹ​രി​യെ​യും മാ​താ​വ് പെ​രു​മ​ണ്ണ എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ശ്രീ​ജ​യെ​യും വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു. എ​റ​ണാ​കു​ള​ത്തു​ള്ള ഗ്രാ​ഫി​ക്ക് ഡി​സൈ​ന​റാ​യ സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നും ഭാ​ര്യ അ​ഞ്ജ​ന​ക്കും സ​ന്തോ​ഷം അ​ട​ക്കാ​നാ​വു​ന്നി​ല്ല. ‘ത​ന്റെ ക​ഴി​വി​നെ പു​റ​ത്തെ​ടു​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ബ്ലെ​സ്സി സാ​ർ ന​ന്നാ​യി സ​ഹാ​യി​ച്ചു. ആ​ദ്യ ഷെ​ഡ്യൂ​ളി​ൽ അ​സി. ഡ​യ​റ​ക്ട​റാ​യി കാ​മ​റ​ക്ക് പി​ന്നി​ൽ നി​ന്ന​തു​കൊ​ണ്ട് ര​ണ്ടാ​മ​ത്തെ ഷെ​ഡ്യൂ​ളി​ൽ കാ​മ​റ​ക്ക് മു​ന്നി​ൽ നി​ൽ​ക്കാ​ൻ കു​റ​ച്ചു​കൂ​ടെ എ​ളു​പ്പ​മാ​യി. സി​നി​മ​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മാ​ണ് ത​ന്റെ റോ​ൾ ന​ന്നാ​യി ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​ത്’- ഗോ​കു​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Gokul was accepted by the audience and the jury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.