മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രമായ റിബൽ ഒ.ടി.ടിയിൽ. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.രണ്ടാഴ്ച പിന്നിടും മുൻപ് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.
സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ നായകൻ. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
എൺപതുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് റിബൽ പറയുന്നത്. കേരളത്തിലെ കോളേജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് ചിത്രത്തിൽ ജി വി പ്രകാശ് സിനിമയിലെത്തിയത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമക്ക് തിയറ്ററിൽ നിന്ന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല
നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്ത സിനിമയുടെ സംഗീതവും ജി വി പ്രകാശ് തന്നെയാണ് നിർവഹിച്ചത്. ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.