റീ റിലീസുകൾ ട്രെൻഡായിെക്കാണ്ടിരിക്കുന്ന കാലമാണിത്. രജനികാന്തിന്‍റെ ബാഷയും മോഹന്‍ലാലിന്‍റെ സ്ഫടികവുമൊക്കെ ഇത്തരത്തില്‍ തീയറ്ററുകളിൽ എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കമല്‍ ഹാസനെ നായകനാക്കി ഗൗതം വസുദേവ് മേനോന്‍ ഒരുക്കിയ വേട്ടയാട് വിളയാടും റീ റിലീസ് ചെയ്തിരുന്നു. ഗൗതം മേനോന്‍റെ മെറ്റാരു തമിഴ് ബ്ലോക്ബസ്റ്ററായ വാരണം ആയിരവും ഇപ്പോൾ റീ റിലീസ് ചെയ്യുകയാണ്.
സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008 ല്‍ എത്തിയ വാരണം ആയിരത്തിന്‍റെ തെലുഗു പതിപ്പാണ് റീ റിലീസിനായി ഒരുങ്ങിയിട്ടുള്ളത്. ‘സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. സൂര്യയുടെ എവർ ഗ്രീൻ ചാർട്ടിൽ ഇടം നേടിയിട്ടുള്ള 'വാരണം ആയിരം' നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വിറ്ററിലൂടെ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഇപ്പോൾ ഒരു ട്രെയിലറും സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. യുഎസില്‍ ജൂലൈ 19 നും ഇന്ത്യയില്‍ 21 നുമാണ് ചിത്രത്തിന്‍റെ റീ റിലീസ്. ചിത്രത്തിൽ സൂര്യ, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് താരം എത്തിയത്. ഒപ്പം സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവരും നായികമാരായി. സൂര്യയുടെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വാരണം ആയിരം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛന്‍ കൃഷ്ണന്‍, മകന്‍ സൂര്യ എന്നിങ്ങനെ ഡബിള്‍ റോളിലാണ് താരം എത്തിയത്.
ഗൗതം മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും ട്രെൻഡിംങ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളതാണ്. കങ്കുവ ആണ് സൂര്യയൂടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സൂര്യയുടെ 42-മത് ചിത്രമാണ് കങ്കുവ. എസ് ജെ സൂര്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 3-ഡിയിലാണ് ഒരുങ്ങുന്നത്. അന്‍പത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2024 ന്റെ തുടക്കത്തിൽ തിയ്യേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.