Nadaaniyan

'സെയ്ഫിനെ ആക്രമിച്ചയാളെ 'നാദാനിയാൻ' രണ്ടുതവണ കാണിക്കണം; അത് വധശിക്ഷക്കും മുകളിൽ'

ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും അഭിനയിച്ച പുതിയ ചിത്രമായ നാാദാനിയാനെ വിമർശിച്ച് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെ. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്കുള്ള തികഞ്ഞ ശിക്ഷയായി നാദാനിയൻ രണ്ടുതവണ കാണാൻ പ്രേരിപ്പിക്കണമെന്നും അത് വധശിക്ഷക്ക് പകരമാകുമെന്നും പ്രണിത് പറഞ്ഞു.

സെയ്ഫിന്‍റെ മകൻ ഇബ്രാഹിമിന്‍റെ നാദനിയാനിലെ അഭിനയത്തെ പരാമർശിച്ചാണ് നടന്‍റെ വിമർശനം. സെയ്ഫിനെ ആക്രമിച്ചയാളോട് ‘ഞങ്ങൾ നിനക്ക് വധശിക്ഷ നൽകില്ല; നാദാനിയാൻ രണ്ടുതവണ കാണേണ്ടിവരും’ എന്ന് ജഡ്ജി പറഞ്ഞു, അപ്പോൾ തനിക്ക് വധശിക്ഷമതിയെന്ന് ആക്രമി ആവശ്യപ്പെട്ടതായുമാണ് പ്രണിത് ഒരു വിഡിയോയിൽ പറഞ്ഞത്.

തന്റെ കോമഡി വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകൾ ഖുഷി കപൂറിന്റെ അഭിനയത്തെയും വിമർശിച്ചു. 'ഖുഷി കപൂറിന്‍റെ അവസാന ചിത്രം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമായിരുന്നു. അവർ അദ്ദേഹത്തിന്റെ ഇമേജ് നശിപ്പിച്ചു. ഇപ്പോൾ, ഇത് സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനൊപ്പമാണ്, അവർ അദ്ദേഹത്തിന്റെ ഇമേജും നശിപ്പിച്ചു' എന്നാണ് പ്രണിത് മോറെ പറഞ്ഞത്.

Tags:    
News Summary - Ibrahim's Nadaaniyan, a 'perfect punishment' for Saif's attacker, says comedian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.