എമ്പുരാൻ പോസ്റ്ററിൽ ഇല്ലുമിനാറ്റി സിംബലാണോ? രസകരമായ മറുപടിയുമായി പൃഥ്വിരാജ്

എമ്പുരാൻ പോസ്റ്ററിൽ ഇല്ലുമിനാറ്റി സിംബലാണോ? രസകരമായ മറുപടിയുമായി പൃഥ്വിരാജ്

കേരളക്കര ഒന്നാകെ ബ്രഹ്മാണ്ട ചിത്രത്തിന് കാത്തിരിക്കുകയാണ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടിയാണ് സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്നത്. മാർച്ച് 27ന് തിയറ്ററിലെത്തുന്ന ചിത്രം ബുക്കിങ്ങിൽ കളക്ഷൻ റെക്കോഡ് ഭേദിച്ചാണ് മുന്നോട്ട് പോകുന്നത്. എമ്പുരാന്‍റേതായി വരുന്ന ഏതൊരു അപേഡേഷനും വമ്പൻ ട്രെൻഡിങ്ങാണ്. അണിയറപ്രവർത്തകരും നടത്തുന്ന അഭിമുഖങ്ങളും പ്രസ് മീറ്റുകളും ചർച്ചയാകുന്നുണ്ട്.

എമ്പുരാനിൽ പോസ്റ്ററിലും ടീസറിലും ട്രെയ്‌ലറിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നതാണ് ഇല്ലുമിനാട്ടിയുടേത് എന്ന രീതിയിൽ പറയപ്പെടുന്ന സിംബലുകൾ. എന്താണ് ഈ സിംബലുകൾ അർത്ഥമാക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്. ആ സിംബലിന്റെ അർത്ഥം എന്താണെന്ന ചോദ്യത്തിന് താൻ 'പറയില്ല' എന്ന മറുപടിയാണ് പൃഥ്വിരാജ് നൽകിയത്. എമ്പുരാന്റെ പ്രസ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം പറയുന്നത്.

ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് ചിത്രം നേടുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയത്.

മലയാളത്തിലെ തന്നെ ആദ്യ ഐമാക്‌സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്‌ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.

Tags:    
News Summary - prithviraj replies to a fan who asked is is illluminaties symbol in empuraan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.