ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം താൻ ഏകനായാണ് കഴിഞ്ഞിരുന്നതെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. ഒന്നര വർഷത്തോളം താൻ ജോലി ചെയ്തിരുന്നില്ലെന്നും ഒരു അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.റീന ദത്തയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ മദ്യപാനവും തുടങ്ങി. ദിവസവും ഒരു ബോട്ടിൽ മദ്യമെങ്കിലും കുടിക്കുമായിരുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
റീനയുമായുള്ള വിവാഹമോചനം മൂന്ന് വർഷത്തോളം എന്നെ ബാധിച്ചു. ഈ സമയത്ത് താൻ ജോലി ചെയ്യുകയോ പുതിയ തിരക്കഥകൾ കേൾക്കുകയോ ചെയ്തിരുന്നില്ല. ഒന്നര വർഷത്തോളം താൻ വീട്ടിൽ ഒറ്റക്ക് കഴിഞ്ഞു. രാത്രികളിൽ തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇക്കാലത്ത് താൻ ഒരു മദ്യപാനിയായി മാറിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഒരു ബോട്ടിൽ മദ്യമെങ്കിലും ദിവസവും താൻ കുടിക്കുമായിരുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
ഒന്നര വർഷക്കാലം താൻ ഇങ്ങനെയാണ് മുന്നോട്ട് പോയത്. ഒരു ദേവദാസായി മാറുകയായിരുന്നു ഞാൻ. ഒരിക്കൽ നിങ്ങളുടേത് ആയിരുന്ന ഒരാൾ ഇപ്പോൾ ഒപ്പമില്ലെങ്കിൽ അത് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ആമിർ ഖാൻ വ്യക്തമാക്കി.
1986ലാണ് ആമിർ ഖാനും റീന ദത്തും വിവാഹിതരായത്. അവർക്ക് ജുനൈദ് ഖാൻ, ഇറ ഖാൻ എന്നി പേരുകളിലുള്ള രണ്ട് മക്കളുമുണ്ട്. 2002ലാണ് ആമിർ ഖാനും റീനയും വിവാഹമോചിതരാകുന്നത്. തുടർന്ന് ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2005ലായിരുന്നു വിവാഹം. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആ വിവാഹവും വിവാഹമോചനത്തിൽ കലാശിച്ചു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.