ഞെട്ടിച്ച് വി.എഫ്.എക്സ്! കാണികളെ അത്ഭുതപ്പെടുത്തി പാൻഡോറയിലെ പുത്തൻ കാഴ്ച; 'അവതാർ: ദ് വേ ഓഫ് വാട്ടർ'

ലോകസിനിമ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് കാമറൂൺ ചിത്രമാണ് 'അവതാർ: ദ് വേ ഓഫ് വാട്ടർ'. ഡിസംബർ 16 ന്  പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഇംഗ്ലീഷിന് പുറമേ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ആദ്യഭാഗത്തെ പോലെ  കാഴ്ചയുടെ വിസ്മയം തീർത്തുവെന്നാണ്  പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ആദ്യഭാഗത്തിനെക്കാൾ അത്ഭുതപ്പെടുത്തി എന്ന് പറയുന്ന പ്രേക്ഷകർ നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലെ ത്രീഡി കാഴ്ചകളെ കുറിച്ചും വാചാലരാവുന്നുണ്ട്.  മൂന്ന് മണിക്കൂർ കൊണ്ട് മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയെന്ന് പറയുന്നതിനോടൊപ്പം വിഎഫ്എക്സ് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചെന്നും ആദ്യപ്രദർശത്തിന് ശേഷം പ്രേക്ഷകർ ട്വിറ്ററിൽ കുറിച്ചു. കൂടാതെ  തിയറ്റർ അനുഭവം നഷ്ടപ്പെടുത്തരുതെന്നും ഇവർ പറയുന്നുണ്ട്.

13 വർഷത്തിന് ശേഷമാണ് അവതാറിന്റെ രണ്ടാംഭാഗം തിയറ്ററുകളിൽ എത്തുന്നത്. ആദ്യം വനനശീകരണമാണെങ്കിൽ രണ്ടാംഭാഗം സമുദ്രത്തെ ചുറ്റിപ്പറ്റിയാണ്  സഞ്ചരിക്കുന്നത്. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ് ലൈറ്റ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - James Cameron's Avatar: The Way of Water audience Reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.