'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല'; ജന ഗണ മന ട്രെയിലർ പുറത്ത്

സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമായ ജന ഗണ മനയുടെ ട്രെയ്‌ലര്‍ പുറത്ത്. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,' എന്ന ഡയലോഗാണ് ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചർച്ചയാകുന്നത്. നേരത്തെ ടീസർ ഇറങ്ങിയപ്പോൾ 'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്' എന്ന ഡയലോഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Full View


Tags:    
News Summary - Jana Gana Mana Official Trailer Prithviraj Sukumaran Suraj Venjaramoodu Dijo Jose Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.