കിച്ച സുദീപിന്‍റെ സിനിമകൾ വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജെ.ഡി.എസ്

ബംഗളൂരു: ബി.ജെ.പിക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ നടൻ കിച്ച സുദീപിന്‍റെ സിനിമകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. കിച്ച സുദീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ ടെലിവിഷൻ-തിയേറ്റർ പ്രദർശനങ്ങൾ, പരസ്യങ്ങൾ, പരിപാടികൾ ഉൾപ്പടെയുള്ളവ വിലക്കണമെന്നാണ് ജെ.ഡി.എസിന്‍റെ ആവശ്യം.

സിനിമകൾ തിയറ്ററിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പ്രദർശിപ്പിക്കുന്നത് ആളുകളെ സ്വാധീനിക്കുമെന്നും ജെ.ഡി.എസ് ചൂണ്ടികാട്ടി. ബുധനാഴ്ചയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുമെന്ന് സുദീപ് വ്യക്തമാക്കിയത്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായുള്ള അടുപ്പമാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തിറങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ വോട്ടർമാരെ സ്വാധീനിക്കാനാണ് ബി.ജെ.പി ചലച്ചിത്ര താരങ്ങളെ കൂട്ടുപിടിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. മെയ് 10നാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - JD(S) petitions Election Commission, seeks ban on Kichcha Sudeep's movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.