രാഘവ ലോറൻസ്, എസ്. ജെ സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഡിസംബർ എട്ടിന് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.
ബോബി സിംഹ, സിദ്ധാർഥ്, ലക്ഷമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014 ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതാണ്ടയുടെ രണ്ടാംഭാഗമാണ് ചിത്രം. രാഘവ ലോറൻസ്, എസ്. ജെ സൂര്യ എന്നിവർക്കൊപ്പം നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് കേരളത്തില്‍ എത്തിച്ചത്.
സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് തിരുവാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍തണ്ട ഡബിള്‍എക്സിന്റെ പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.