കൈലാഷ് പ്രധാനവേഷത്തിൽ!എ.ആർ.കാസിമിന്റെ 'അർജുൻ ബോധി -ദി ആൽക്കമിസ്റ്റ്'

.ആർ.കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി-ദി ആൽക്കമിസ്റ്റ്. ഡി.കെ.സ്റ്റാർ ക്രിയേഷൻസിൻ്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.

ഒരു സയൻ്റിസ്റ്റിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ എ.ആർ.കാസിം അവതരിപ്പിക്കുന്നത്. ഇന്ത്യൻ ശാസ്ത്രരംഗത്തുതന്നെ ഏറെ സമർത്ഥനാണ് അർജുൻ ബോധി. ആധുനിക ശാസ്ത്രയുഗത്തിൽ ശാസ്ത്രത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്നവനാണ് അർജുൻ ബോധിയെങ്കിലും പൂർവ്വികരുടെ ചില സിദ്ധാന്തങ്ങൾക്കും പ്രാധാന്യമുണ്ടന്നു തിരിച്ചറിയുന്നവനാണ് ഇയാൾ. മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടിത്തം നടത്തുന്നു അർജുൻ ബോധി.

അർജുൻ ബോധിയുടെ ഈ കണ്ടുപിടിത്തത്തെ വാണിജ്യവത്കരിക്കുവാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘത്തിൻ്റെ കടന്നുവരവിലൂടെ പിന്നീടങ്ങോട്ട് സംഘർഷത്തിൻ്റെ നാളുകളായി മാറുന്നു. ഈ സംഘർഷങ്ങളുടെ തികച്ചും ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ശാസ്ത്രമായാലും മതമായാലും അത് മനുഷ്യനന്മക്കായിരിക്കണമെന്നും മനുഷ്യന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകരുത് എന്ന സന്ദേശം കൂടി നൽകുന്നതാണ് ഈ ചിത്രം.

സയൻ്റിഫിക്സ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കൈലാഷാണ് ഈ ചിത്രത്തിലെ നായകനായ അർജുൻ ബോധിയെ അവതരിപ്പിക്കുന്നത്. സായ്കുമാർ, പ്രമോദ് വെളിയനാട്, മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, സലിം എസ്, പുതുമുഖം റിനിൽ ഗൗതം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമാണ്.

ദിവാകരൻ കോമല്ലൂർ

ലോകപ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെ പേരിലുള്ള കേരളത്തിലെ ആദ്യത്തെ രവിവർമ്മ കൾച്ചറൽ സൊസൈറ്റിയുടെ ആദ്യത്തെ സംസ്ഥാന അവാർഡും, രണ്ടായിരത്തി പതിമൂന്നിൽ കേരള ലളിത കലാ അക്കാദമിയുടെ പ്രകൃതി ചിത്രരചനക്കുള്ള അവാർഡും സ്വർണ്ണ മെഡലും ലഭിച്ചിട്ടുള്ള കലാപ്രതിഭ കൂടിയാണ് ദിവാകരൻ കോമല്ലൂർ

പ്രശസ്ത തിരക്കഥാകൃത്ത് കലവൂർ രവികമാറിൻ്റെ തിരക്കഥയിൽ മുരളി, സായ്കുമാർ, ക്യാപ്റ്റൻ രാജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരുക്കിയ നീലാകാശം നിറയെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ.ആർ.കാസിം ദേവക്കോട്ടൈ, നവംബർ ഇരുപത്തിയഞ്ച് എന്നീ തമിഴ് ചിത്രങ്ങളും, റീ ക്യാപ്പ് എന്ന ഒരു മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

സംഗീതം -റിനിൽ ഗൗതം. ഛായാഗ്രഹണം -രഞ്ജിത്ത് രവി. കലാസംവിധാനം - ബസന്ത് . മേക്കപ്പ് - അനിൽ നേമം. കോസ്റ്റ്യൂം - കുക്കു ജീവൻ. കോ. ഡയറക്ടർ -ബെന്നി തോമസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -എസ്.പി.ഷാജി. പ്രൊഡക്ഷൻ ഡിസൈനർ - സെയ്ത് മുഹമ്മദ്. പ്രൊഡക്ഷൻ എക്സിക്യട്ടീവ് - മെഹമൂദ് കാലിക്കറ്റ്. പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി.മണക്കാട്

തിരുവനന്തപുരം, മീൻമുട്ടി, പാതിരാമണൽ, അരുണാചൽ പ്രദേശ്, ടിബറ്റ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാകുന്നത്. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ - ഷിജു രാഗ്.

Tags:    
News Summary - Kailash's Arjun Bodhi The Alchemist Movie Shooting in Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.