ആസിഡ് വായിൽ പോയി; നസീര്‍ സാറിന്റെ സിനിമയിലായിരുന്നു; ശബ്ദം നഷ്ടപ്പെടാൻ കാരണമായ സംഭവത്തെക്കുറിച്ച് കലാരഞ്ജിനി

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരിമാരാണ് ഉർവശി, കൽപന, കലാരഞ്ജനി എന്നിവർ. ബാലതാരമായിട്ടാണ് കലാരഞ്ജനി സിനിമയിൽ എത്തിയത്. ഇന്നും കലാരഞ്ജിനി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ആനന്ദവല്ലിയായിട്ടാണ്.

സീരിയസ് വേഷവും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന കലാരഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രം ഭരതനാട്യം ആണ്. സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ കലാരഞ്ജിനി തന്നെയാണ് തനിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ശബ്ദം പോയതിനെക്കുറിച്ച് പറയുകയാണ് കലാരഞ്ജനി.ലൊക്കേഷനിൽ വെച്ചുണ്ടായ അപകടമാണ് ശബ്ദം നഷ്ടപ്പെടാൻ കാരണമെന്നും നസീർ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോഴാണ് ശബ്ദം പോയതെന്നും നടി ഒരു മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.

'പ്രേം നസീർ സാറിനൊപ്പം ജോഡിയായി ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംഭവം. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്ന് ചോര വരുന്ന ഒരു രംഗം ഉണ്ട്. അന്നൊക്കെ ചുവന്ന നിറത്തിലുള്ള പൗഡറിൽ വെളിച്ചെണ്ണ ഒഴിച്ചാണ് ചോരയുണ്ടാക്കിയിരുന്നത്. ആ സീൻ എടുക്കുമ്പോൾ കൂടെ നസീർ സാറും ഉണ്ടായിരുന്നു. ഷോർട്ട് എടുക്കുമ്പോൾ അദ്ദേഹം പൗഡർ കലക്കിയത് വായിൽ ഒഴിച്ചു തരാമെന്ന് പറഞ്ഞു. പക്ഷെ മേക്കപ്പ് മാന് എന്തോ പിഴവ് പറ്റി. അല്ലാതെ മനപൂർവം അദ്ദേഹം ഒരിക്കലും ചെയ്യില്ല. ആസിഡും കൂടി ഇതിനോടെപ്പം എങ്ങനെയോ ചേർന്നു. സീൻ എടുക്കുമ്പോൾ വെള്ള സാരിയായിരുന്നു ഞാൻ ഉടുത്തിരുന്നത്. നസീർ സാർ ഈ മിശ്രിതം വായിൽ ഒഴിച്ചു തന്ന ഓർമ മാത്രേ എനിക്കുള്ളൂ.പിന്നെ പുകച്ചില്‍ പോലെ എന്തോ ഒന്ന് സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാന്‍ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല. എന്റെ വായിലെ സെന്‍സ് പോവുകയാണ് ചെയ്തത്.കുറേ ചികിത്സകളൊക്കെ ചെയ്‌തെങ്കിലും ശരിയായില്ല. പിന്നെ അതങ്ങ് പോവട്ടെ എന്ന് കരുതി'-കലാരഞ്ജിനി പറഞ്ഞു.

Tags:    
News Summary - kalrenjini opens Up About Her Voice Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.