ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്‍റെ ശസ്ത്രക്രിയ വിജയകരമെന്ന് ശ്രുതി ഹാസൻ. ഇന്ന് രാവിലെയാണ് കമൽ ഹാസനെ കാലിലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന് മകളും നടിയുമായ ശ്രുതി ഹാസൻ അറിയിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് കമൽ ഇപ്പോഴുള്ളത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് അപകടത്തെ തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും തിരക്കുകൾ മൂലം നീട്ടിവെക്കുകയായിരുന്നു. അണുബാധയെ തുടർന്നാണ് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത്.
"പിതാവിന്‍റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ പ്രാർഥനകൾക്ക് നന്ദി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്!"- ശ്രുതി ഹാസൻ ട്വീറ്റ് ചെയ്തു.
''ഡോക്ടർമാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകുന്നത്. വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് കരുതുന്നു നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകും. അതുകഴിഞ്ഞ് കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ബന്ധപ്പെടും. പ്രാർത്ഥനകൾക്കും അദ്ദേഹത്തോട് കാണിച്ച സ്നേഹത്തിനും നന്ദി പറയുന്നു''- ശ്രുതി ഹാസൻ ട്വിറ്ററിൽ കുറിച്ചു.
On behalf of @ikamalhaasan here's an update ! Thankyou for all the ❤️ pic.twitter.com/poySGakaLS
— shruti haasan (@shrutihaasan) January 19, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.