കമലിന്റെ സേനാപതിക്കായി അധികം കാത്തിരിക്കേണ്ട; 'ഇന്ത്യൻ 2' ന്റെ റിലീസ് പ്രഖ്യാപിച്ചു

 ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന് കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.കമൽ ഹാസൻ സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്തുവിട്ടത്. 2024 ജൂലൈ 12 ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.സംവിധായകൻ ഷങ്കറും ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ 2 ലെ ആദ്യഗാനം മേയ് 22 ന് പുറത്തെത്തും.

ചിത്രത്തിന്റെ  മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമൽ ഹാസൻ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തും.

1996-ലെ ബോക്‌സ് ഓഫീസ് ഹിറ്റായ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്.



Tags:    
News Summary - Kamal Haasan's 'Indian 2' to release on July 12,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.