മോദി ഭാരതത്തി​െൻറ വീരപുത്രന്‍, സംഘിയായതിൽ അഭിമാനം; ആര്‍.എസ്​.എസി​െൻറ വിഡിയോ പങ്കുവച്ചുകൊണ്ട്​ കങ്കണ

മോദിയെ പുകഴ്​ത്തുന്ന ട്വീറ്റുമായി ബോളിവുഡ്​ താരം കങ്കണ റണാവത്ത്​ രംഗത്ത്​. ആര്‍.എസ്​.എസി​െൻറ വീഡിയോ പങ്കുവച്ച താരം സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്നും ഭാരതത്തി​െൻറ വീരപുത്രന്‍ മോദി" എന്നും ട്വീറ്റ് ചെയ്​തു. 'എവിടെയെങ്കിലും പ്രശ്​നമുണ്ടാകു​േമ്പാൾ അവിടെ രക്ഷപ്പെടുത്താൻ ആർ.എസ്​.എസ് ഉണ്ടാവും' എന്ന തലക്കെ​േട്ടാടെയുള്ള വിഡിയോ ആണ്​ കങ്കണ പങ്കുവെച്ചത്​. കോവിഡ്​ കാലത്തുള്ള ആർ.എസ്​.എസി​െൻറ സേവന പ്രവർത്തനങ്ങൾ എന്നവകാശപ്പെടുന്ന ദൃശ്യങ്ങൾ ചേർത്തുവെച്ചതാണ്​ വിഡിയോ.

മുമ്പും രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകു​േമ്പാൾ മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ട്വീറ്റുമായി കങ്കണ എത്തിയിരുന്നു. രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം ശക്​തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ വിവാദ ട്വീറ്റുമായി കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

'ആർക്കെങ്കിലും ഓക്​സിജൻ അപര്യാപ്​തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇ​തൊക്കെ ചെയ്യണം. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്​സിജൻ ക്ഷാമത്തിനുള്ള​ സ്ഥിരമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്​ത്രങ്ങളെ പുന​രുപയോഗം ചെയ്യുക. വേദിക്​ ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത്​ സഹായിക്കും. ജയ്​ ശ്രീറാം''. -ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്​.

എന്നാൽ, ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി നിരവധി പേർ രംഗത്തെത്തി. ജനങ്ങൾ പ്രാണവായുവിനായി കേഴു​േമ്പാഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന്​ നിരവധി പേർ മറുപടിയായി പറഞ്ഞു. ​ഐ.സി.യുവിൽ ഓക്​സിജനായി ഡോക്​ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത്​ തലച്ചോറില്ലാത്ത നി​ർദേശമാണെന്നും​ ചിലർ പ്രതികരിച്ചു.

Tags:    
News Summary - kangana praises modi and says she is proud of being sanghi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.