ബോളിവുഡിലെ പല വമ്പന്മാരും ഡാർക്ക് വെബിലുണ്ട്; പിടിവീണാൽ പ്രമുഖർ കുടുങ്ങും; താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി കങ്കണ

 സോഷ്യൽ മീഡിയയിൽ സജീവമാണ് നടി കങ്കണ. തന്റെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിക്കാറുണ്ട്. അധികവും ബോളിവുഡ് താരങ്ങളെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചുമാണ് കങ്കണ വിവാദ പരാമർശങ്ങൾ നടത്താറുള്ളത്. തന്റെ രാഷ്ട്രീയനിലപാടുകളും നടി തുറന്നടിക്കാറുണ്ട്. പലപ്പോഴും കങ്കണയുടെ തുറന്നു പറച്ചിൽ വലിയ വിവാദം സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിലുണ്ടെന്നും  മറ്റുള്ളവരുടെ മെയിലും വാട്സാപ്പ് മെസേജും ചേർത്തുന്നുണ്ടെന്നും  കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡാർക്ക് വെബിനെതിരെ നടപടിയെടുത്താൽ പല വമ്പൻമാരും കുടുങ്ങുമെന്നും താരം കൂട്ടിച്ചേർത്തു. ഫോൺ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേരുവിവരങ്ങള്‍ കാണിക്കുന്ന സംവിധാനം രാജ്യത്ത് നടപ്പാക്കണമെന്ന് ടെലികോം വകുപ്പിനോട് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്ത വാർത്തയുടെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ആരോപണം.

'ഡാർക്ക് വെബിനെതിരെ കേന്ദ്രം എന്തെങ്കിലും ചെയ്യണം. പല പ്രമുഖ സിനിമ പ്രവർത്തകരും ഇതിലുണ്ട്. അവർ നിയമവിരുദ്ധമായി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ മെയില്‍, വാട്‌സാപ്പ് എന്നിവ ഹാക്ക് ചെയ്യാനും അവര്‍ ഡാര്‍ക് വെബ്ബ് ഉപയോഗിക്കുന്നു. പിടിവീണാൽ പല വമ്പന്‍മാരും കുടുങ്ങും' കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിലവിൽ എമർജൻസി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കങ്കണ. നടി തന്നെയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.  മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയായാണ് ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തിൽ ഒരു വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകൻ എ.എൽ വിജയ് ഒരുക്കുന്ന മാധവൻ നായകനാവുന്ന ചിത്രവും കങ്കണയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്. തലൈവിക്ക് ശേഷം കങ്കണയും എ.എൽ വിജയ് യും ഒന്നിക്കുന്ന ചിത്രമാണിത്. വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പയിലും കങ്കണ ഭാഗമാകുന്നുണ്ട്. ശിവന്റെ വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 

Tags:    
News Summary - Kangana Ranaut Makes SHOCKING Allegation About 'Illegal Stuff' In Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.