സിനിമ റിലീസ് ചെയ്‌ത്‌ ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ല -ഹൈകോടതി

 സിനിമ റിലീസ് ചെയ്‌ത്‌ ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈകോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്നും റിവ്യൂ പാടില്ലെന്ന് തരത്തിലുളള ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം, സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈകോടതി പറഞ്ഞു.

അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രോട്ടോക്കോൾ തയാറാക്കുന്നതിനുമുൻപ് സിനിമയുടെ പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും കേൾക്കണമെന്നും ഡി.ജി.പി അറിയിച്ചു.

Tags:    
News Summary - Kerala high court About negative movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.