ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ് ബ്രഹ്മാസ്ത്ര. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോഴാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. ബഹിഷ്കരണാഹ്വാനം തലപൊക്കിയെങ്കിലും ആദ്യ ഷോയോടുകൂടി വിവാദങ്ങൾ അവസാനിക്കുകയായിരുന്നു. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര.
സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2025 ഓടെ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകൻ അയാൻ മുഖർജി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു നിർണ്ണായക റിപ്പോർട്ട് വൈറലാവുകയാണ്. രൺബീർ കപൂർ അവതരിപ്പിച്ച 'ശിവ' എന്ന കഥാപാത്രത്തിന്റെ പിതാവായ ദേവിന്റെ കഥയാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. ഈ കഥാപാത്രത്തിനായി കെ.ജി. എഫ് താരം യഷിനെ അണിയറ പ്രവർത്തകർ സമീപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നടന്റെ പിറന്നാളിനോടനുബന്ധിച്ച് 2023 ജനുവരിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ദേവ് എന്ന കഥാപാത്രത്തിനായി ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, ഹൃത്വിക് റോഷൻ എന്നിവരെ സമീപിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് താരങ്ങൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ കെ.ജി. എഫിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബ്രഹ്മാസ്ത്ര ടീമിനെ യഷിലേക്ക് എത്തിച്ചതത്രേ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തനായ കഥപാത്രമാണ് ദേവ് എന്ന് അയാൻ മുഖർജി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.