വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ സുധീപ് നായകൻ, പിറന്നാൾ ദിനത്തിൽ ചിത്രം പ്രഖ്യാപിച്ച് ആർ. സി സ്റ്റുഡിയോസ്

ന്ത്യൻ സിനിമാലോകത്തിനെ ആഗോള സിനിമാ ലോകത്തേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം.

മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്.

കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വമ്പൻ സിനിമകൾ ഈ വർഷം തിയറ്ററുകളിലെത്തിക്കും. ആർ.ചന്ദ്രു എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണ്, ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.


Tags:    
News Summary - Kichcha Sudeep Teams Up with R Chandru and Baahubali Storywriter V Vijayendra Prasad for Untitled Pan-India Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.